കൈകോര്‍ക്കാനൊരുങ്ങി ഗൂഗിളും മെയ്റ്റി സ്റ്റാര്‍ട്ടപ് ഹബും; ലക്ഷ്യം സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കല്‍

കൊച്ചി: ആപ്പുകളും ഗെയിമുകളും നവീകരിക്കുന്നതിന്റെ അനന്തസാധ്യതകളും അവസരങ്ങളും പുതുതലമുറയ്ക്ക് തുറന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ഇലക്ട്രോണിക്‌സ് ആപ്പ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ സംരംഭമായ മെയ്റ്റി സ്റ്റാര്‍ട്ടപ്പ് ഹബും ഗൂഗിളും കൈകോര്‍ക്കുന്നു.

കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുന്നതിനായാണ് ഈ കൂട്ടായ്മ. ലേണിംഗ് ആപ്പ് ലൈഫ്‌സ്‌കൂള്‍, സ്‌പോര്‍ട്‌സ് ന്യൂസ് ആപ്പ് ലോക്കര്‍റൂം ഇന്ത്യ, ഓണ്‍ലൈന്‍ ഗെയിം ഡാര്‍ക്കാര്‍ട്ട, ജ്യോതിഷ ആപ് ക്ലിക്കാസ്ട്രോ എന്നിവയുള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ കേരളത്തില്‍ അധിഷ്ഠിതമായി വളര്‍ന്നുവരുന്ന നാലു സ്റ്റാര്‍ട്ടപ്പുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Top