റിലയൻസുമായി ഒന്നിക്കാൻ ഗൂഗിളും ഫേസ്ബുക്കും: ഡിജിറ്റൽ പേയ്മെൻ്റ് സിസ്റ്റം ഉടൻ

ടെക് ഭീമന്മാരായ ഗൂഗിളിൻ്റെയും ഫേസ്ബുക്കിൻ്റെയും പങ്കാളിത്തത്തോടെയാണ് യുപിഐക്ക് സമാനമായ പുതിയ ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനം ഒരുക്കാൻ റിലയൻസ് തയ്യാറെടുക്കുന്നു.ന്യൂ അംബർലാ എന്റിറ്റി എന്ന പുതിയ നെറ്റ്‌വർക്ക് ആശയമാണ് ഇത്.

റിലയൻസും ഇൻഫിബീം അവന്യു ലിമിറ്റഡിന്റെ ഉപസ്ഥാപനമായ സോ ഹം ഭാരതും ചേർന്നാണ് എൻയുഇക്ക് രൂപം നൽകുന്നത്. പദ്ധതി നിർദ്ദേശം ആർബിഐക്ക് സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.നിർദ്ദേശങ്ങൾ പഠിക്കാൻ റിസർവ് ബാങ്ക് 6 മാസത്തെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഗൂഗിളിൻ്റെയും ഫേസ്ബുക്കിൻ്റെയും ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനങ്ങൾ യുപിഐ അധിഷ്ടിതമാക്കി ഉള്ളതാണ്.

 

 

Top