കേന്ദ്രത്തിന്റെ പുതിയ ഐടി നിയമത്തിന് വഴങ്ങി ഗൂഗിള്‍

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ ഐടി നയം പാലിക്കുമെന്ന പ്രഖ്യാപനവുമായി
ഗൂഗിള്‍. ഉള്ളടക്കത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എന്നും പാലിച്ചിട്ടുണ്ടെന്നും നിയമം അനുസരിച്ചേ പ്രവര്‍ത്തിക്കൂവെന്നും ഗൂഗിള്‍ വ്യക്തമാക്കി. ഇതോടെ യൂട്യൂബ് അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ക്ക് നയം ബാധകമാകും. ഐടി നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്നും ചില വിഷയങ്ങളില്‍ ചര്‍ച്ച നടക്കുന്നതായും ഫെയ്‌സ്ബുക്കും വ്യക്തമാക്കി.

മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ഫെയ്‌സ്ബുക്ക് ട്വിറ്റർ ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് മൂന്ന് മാസമാണ് അനുവദിച്ചിരുന്നത്. പുതിയ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഇന്‍റര്‍മീഡിയറി എന്ന നിലയിലെ പരിരക്ഷയും സ്റ്റാറ്റസും സാമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.

Top