തൃശൂരില്‍ ചരക്കു തീവണ്ടി പാളം തെറ്റി; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

തൃശൂര്‍: തൃശൂര്‍ പുതുക്കാടിനു സമീപം ചരക്കു തീവണ്ടി പാളം തെറ്റി. എന്‍ജിനും നാലു ബോഗികളുമാണ് പാളം തെറ്റിയത്. തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

ട്രാക്ക് ക്ലിയര്‍ ചെയ്ത് ഗതാഗതം പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് റെയില്‍വേ അറിയിച്ചു.

പുതുക്കാട് ട്രെയിന്‍ പാളം തെറ്റിയതോടെ ഇരുവശത്തേക്കുമുള്ള ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളിലായി പിടിച്ചിട്ടു.

Top