Goodbye, Motorola Hello, Moto Lenovo is phasing out the

ലെനോവൊ വീണ്ടും ഞെട്ടിച്ചു.മൊബൈല്‍ ഫോണുകള്‍ ലോക വിപണിക്കു പരിചയപ്പെടുത്തിയ മോട്ടറോള ബ്രാന്‍ഡ് പതിയെ
നിര്‍ത്തലാക്കുമെന്ന് ലെനോവൊ.

വിപണിയിലുണ്ടാകുക ‘മോട്ടോ’ മാത്രം. ലെനോവൊ നിര്‍മിക്കുന്ന എല്ലാ ബ്രാന്‍ഡുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

മോട്ടറോള ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും. മോട്ടോയിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. ലാസ് വേഗസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയോടനുബന്ധിച്ച് മോട്ടറോള ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ റിക് ഓസ്റ്റര്‍ലോ സി നെറ്റിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ ഇതിനര്‍ഥം മോട്ടോ ഫോണുകളും നിലയ്ക്കുമെന്നല്ല. ലെനോവൊയ്ക്ക് ‘വൈബ്’ എന്നതുപോലെ മോട്ടോയും ഇതേ ബ്രാന്‍ഡ് നാമത്തില്‍ തുടരും. ഭാവിയില്‍ മോട്ടോ ഫോണുകള്‍ ‘മോട്ടോ ബൈ ലെനോവൊ’ ടാഗ് ആകും ഉപയോഗിക്കുക.

Top