ആ രഹസ്യം അറിയാൻ ദിവസങ്ങൾ മാത്രം ; ഗൂഡാലോചനയുടെ കിടിലൻ പോസ്റ്ററുകൾ

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന ഗൂഡാലോചനയുടെ രഹസ്യം അറിയാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം.

ചിത്രത്തിന്റെ പുതിയ പോസ്റ്ററുകൾ പുറത്തെത്തി.

ധ്യാന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. നിരഞ്ജനയാണ് ചിത്രത്തിൽ ധ്യാനിന്റെ നായികയാവുന്നത്.

തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മംമ്ത മോഹന്‍ദാസ്, അലന്‍സിയര്‍, മെക്‌സിക്കന്‍ അപാരത ഫെയിം വിഷ്ണു നമ്പോലനും ചിത്രത്തിലുണ്ട്.

ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top