ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന പുതിയ ചിത്രമാണ് ഗൂഢാലോചന.
ധ്യാന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.
നിരഞ്ജനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മംമ്ത മോഹന്‍ദാസ്, അലന്‍സിയര്‍, മെക്സിക്കന്‍ അപാരത ഫെയിം വിഷ്ണു നമ്പോലനും ചിത്രത്തിലുണ്ട്.
ഇസാന് പിക്ചേഴ്സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മ്മിക്കുന്നത്.