ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ഗൂഢാലോചനയില്‍ പ്രകാശനായി അജു വര്‍ഗീസ്

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം ഗൂഢാലോചനയില്‍ പ്രകാശനായി അജു വര്‍ഗീസ് എത്തുന്നു.

തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തെത്തി. പ്രകാശന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അജു അവതരിപ്പിക്കുന്നത്.

ലോഹം ഫെയിം നിരഞ്ജനയാണ് ധ്യാനിന്റെ നായികയാവുന്നത്.

മംമ്ത മോഹന്‍ദാസ് , അലന്‍സിയര്‍, മെക്സിക്കന്‍ അപാരത ഫെയിം വിഷ്ണു നമ്പോലന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ഇസാന്‍ പിക്ചേഴ്സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Top