ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ഗൂഢാലോചനയില്‍ അജാസായി ശ്രീനാഥ് ഭാസി

ലയാളിയുവത്വത്തിന്റെ പ്രിയനടൻ ശ്രീനാഥ് ഭാസി അജാസ് എന്ന കിടിലൻ കഥാപാത്രവുമായി ഗൂഢാലോചനയിൽ പങ്കുചേരുന്നു

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഗൂഢാലോചന.

ചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തെത്തി. ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന അജാസ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തെത്തിയിരിക്കുന്നത്.

തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ നിരഞ്ജനയാണ് ധ്യാനിന്റെ നായികയാവുന്നത്. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാനവേഷത്തിൽ എത്തുന്നു.

അലന്‍സിയര്‍, മെക്‌സിക്കന്‍ അപാരത ഫെയിം വിഷ്ണു നമ്പോലനും ചിത്രത്തിലുണ്ട്. ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top