‘ഗൂഢാലോചന’യിൽ പദ്മയായി മംമ്ത മോഹന്‍ദാസ് എത്തുന്നു; പുതിയ പോസ്റ്റര്‍

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ‘ഗൂഢാലോചന’.

ചിത്രത്തിൽ വിത്യസ്തമായ കഥാപത്രവുമായി മംമ്ത മോഹന്‍ദാസ് എത്തുന്നു. പത്മ എന്നാണ് മംമ്ത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

മംമ്തയുടെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തുകയാണ്.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ഗൂഢാലോചനയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top