ഗൂഢാലോചനയിൽ ‘ജംഷീർ’ എന്ന കഥാപത്രമായി പ്രിയങ്കരനായ ഹരീഷ് കണാരൻ

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം ഗൂഢാലോചനയിൽ ‘ജംഷീർ’ എന്ന കഥാപത്രമായി പ്രേക്ഷകരുടെ പ്രിയങ്കരനായ ഹരീഷ് കണാരൻ എത്തുന്നു.

ഹരീഷ് കണാരന്റെ കഥാപാത്രത്തിന്റെ പോസ്റ്റർ പുറത്തെത്തി.

തന്റേതായ ഒരു ശൈലിയിൽ മികച്ച കൗണ്ടറുകൾ കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുന്ന താരമാണ് ഹരീഷ് കണാരൻ.

ഗൂഢാലോചനയിൽ ഹരീഷ് എത്തുമ്പോൾ ഒരു ചിരിപുരം പ്രേക്ഷകർക്കായി കാത്തിരിപ്പുണ്ട്.

തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തുകയാണ്.

പത്മ എന്ന കഥാപാത്രമായി മംമ്തയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നു.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ഗൂഢാലോചനയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top