പൊതു പ്രവര്‍ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ല, ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവര്‍ത്തക; വീണാ ജോര്‍ജ്

ടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയ്ക്ക് ഒപ്പമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പൊതു പ്രവര്‍ത്തകന് ചേര്‍ന്ന പ്രവര്‍ത്തിയല്ല സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ മന്ത്രി അഭിപ്രായപ്പെട്ടു.

സുരേഷ് ഗോപിയുടെ പ്രവര്‍ത്തി നീതികരിക്കാനാകാത്തത്. എന്നാല്‍ ഗുഡ് ടച്ചും ബാഡ് ടച്ചും തീരുമാനിക്കേണ്ടത് മാധ്യമപ്രവര്‍ത്തകയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഷവര്‍മ കഴിച്ച് മരണം സംശയിക്കുന്ന തൃക്കാക്കരയിലെ ഹോട്ടലുമായി ബന്ധപ്പെട്ട സംഭവത്തില്‍ പരിശോധനാഫലം കിട്ടിയശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ചിട്ടുള്ളതാണെന്നും വീഴ്ച വരുത്തുന്ന ഹോട്ടലുകള്‍ പൂട്ടിക്കുമെന്നും പറഞ്ഞ മന്ത്രി, കൂടുതല്‍ നിയന്ത്രങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയ ശേഷം ആലോചിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Top