ടിക്ക്ടോക്കേഴ്സിനു നല്ല കാലം; ഫോളോവേഴ്സിനു പണം നല്‍കാമെന്നു ഫെയ്‌സ്ബുക്ക്

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള റീലില്‍ ചേരുന്നതിന് ടിക്ക്‌ടോക്കേഴ്‌സിന് പണം വാഗ്ദാനം ചെയ്ത് ഫെയ്‌സ്ബുക്ക്. ദശലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ടിക് ടോക്കേഴ്സിനാണ് ഫെയ്‌സ്ബുക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ടിക് ടോക്കിനെ നിരോധിക്കാന്‍ യുഎസ് തയ്യാറെടുക്കുമ്പോഴാണ് എഫ്ബിയുടെ ഈ ഗ്രാന്‍ഡ് ഓഫര്‍. നേരത്തെ, ഇന്ത്യയില്‍ ടിക്ക് ടോക്ക് നിരോധിച്ചിരുന്നു. ഇന്ത്യക്കാര്‍ക്കും ഇങ്ങനെ പണം നല്‍കും.

വലിയൊരു ഫോളോവേഴ്സ് ബേസ് ഉള്ള ടിക് ടോക്ക് സ്രഷ്ടാക്കളോട് ഫെയ്‌സ്‌സ്ബുക്ക് റീലുകളില്‍ ഉള്ളടക്കം പോസ്റ്റുചെയ്യാന്‍ ആവശ്യപ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ നിര്‍മ്മാണത്തിനായി സ്രഷ്ടാക്കള്‍ക്ക് പണം നല്‍കാമെന്ന് ഫെയ്‌സ്ബുക്ക് വാഗ്ദാനം ചെയ്യുന്നു. ഇന്‍സ്റ്റാഗ്രാം യുഎസില്‍ ഓഗസ്റ്റ് മാസത്തില്‍ പുതിയ റീല്‍സ് സവിശേഷത അവതരിപ്പിക്കും.

Top