പാകിസ്താനെതിരേ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം;ഓസീസിനായി ഓപ്പണ്‍ ചെയ്ത മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറും

ബെംഗളൂരു: 2023 ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്താനെതിരേ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം. ഓസീസിനായി ഓപ്പണ്‍ ചെയ്ത മിച്ചല്‍ മാര്‍ഷും ഡേവിഡ് വാര്‍ണറും ആദ്യ വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി.

പിന്നാലെ മിച്ചല്‍ മാര്‍ഷിന്റെ ഊഴമായിരുന്നു. 15-ാം ഓവറില്‍ മാര്‍ഷും അര്‍ധസെഞ്ചുറി നേടിയതോടെ ഓസീസിന്റെ തുടക്കം ഗംഭീരമായി. ഇതാദ്യമായാണ് ഓസീസിനായി ഈ ലോകകപ്പില്‍ ഓപ്പണര്‍മാര്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.പാകിസ്താന്‍ ടീമില്‍ ഒരു മാറ്റമാണുള്ളത്. ശദബ് ഖാന് പകരം ഉസാമ മിര്‍ ടീമിലിടം നേടി. മറുവശത്ത് ഓസ്ട്രേലിയ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. നിലവില്‍ പോയന്റ് പട്ടികയില്‍ പാകിസ്താന്‍ നാലാമതും ഓസ്ട്രേലിയ ആറാമതുമാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് നല്‍കിയത്. ടൂര്‍ണമെന്റിലാദ്യമായി ഫോമിലേക്കുയര്‍ന്ന മാര്‍ഷും മികച്ച പ്രകടനം പുറത്തെടുത്ത വാര്‍ണറും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 13-ാം ഓവറില്‍ തന്നെ ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒപ്പം വാര്‍ണര്‍ അര്‍ധസെഞ്ചുറിയും നേടി.

 

 

Top