ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

മുംബൈ: ഇംഗ്ലണ്ട് വനിതകള്‍ക്കെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ വനിതകള്‍ 428 റണ്‍സില്‍ എല്ലാവരും പുറത്തായി. ആദ്യ ദിനത്തെ സ്‌കോറായ ഏഴിന് 410നോട് 18 റണ്‍സ് മാത്രമേ ഇന്ത്യയ്ക്ക് ഇന്ന് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി.

69 റണ്‍സെടുത്ത ശുഭ സതീഷാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജമീമ 68ഉം യാസ്തിക ഭാട്ടിയ 66ഉം റണ്‍സെടുത്തു. ഇം?ഗ്ലണ്ടിനായി ലൗറന്‍ ബെല്‍, സോഫി എക്ലിസ്റ്റോണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ഇന്ന് 60 റണ്‍സില്‍ ബാറ്റിംഗ് പുഃനരാരംഭിച്ച ദീപ്തി ശര്‍മ്മ 67 റണ്‍സില്‍ പുറത്തായി. ഇന്നലെ ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്ന ശുഭ സതീഷ്, ജമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ എന്നിവരും അര്‍ദ്ധ സെഞ്ചുറികള്‍ നേടിയിരുന്നു. ക്യാപ്റ്റന്‍ ഹര്‍മ്മന്‍പ്രീത് കൗര്‍ 49 റണ്‍സും സംഭാവന ചെയ്തു.

Top