കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത ; കേടായ കസേരകള്‍ നന്നാക്കണമെന്ന് ഉത്തരവ്

കേരളത്തില്‍ ഏറ്റവും അധികം ആരാധകരുള്ള ടീമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. നാലാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീം കാഴ്ച വച്ചത്.

എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തുകയാണ്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലെ കേടായ കസേരകള്‍ എത്രയും പെട്ടന്ന് നന്നാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

എത്രയും വേഗം പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് മനുഷ്യാവകാശ കമ്മീഷന്‍ അധികൃതര്‍ക്ക് നോട്ടീസയച്ചിരിക്കുന്നത്.

ജിസിഡിഎ സെക്രട്ടറിയും, എറണാകുളം ജില്ലാ കളക്ടറും, കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒയും പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു.

മൂന്നാഴ്ചയ്ക്കകം മൂവരും കമ്മീഷനില്‍ വിശദീകരണം ഫയല്‍ ചെയ്യണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

നേരത്തെ ആദ്യ മത്സരത്തിനിടെ ഗാലറിയിലെ കസേരകള്‍ പലതും നശിച്ചിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തിലും ഇത് ശരിയാക്കാന്‍ അധികൃതര്‍ ഒരു ശ്രമവും നടത്തിയില്ല. ഇതാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടാന്‍ കാരണമായത്.

കോടിക്കണക്കിനു രൂപ ചെലവഴിച്ചു സ്റ്റേഡിയം നവീകരിച്ചിട്ടും കസേരകള്‍ നന്നാക്കാത്തത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതര വീഴ്ചയാണെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

Top