ഫുഡ് ഓഡര്‍ ചെയ്യുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് സൊമാറ്റോ

മുംബൈ: പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് സൊമാറ്റോ.ഇനി ഒരേ സമയം ഒന്നിലധികം റസ്റ്റോറന്റുകളില്‍ നിന്ന് ഫുഡ് ഓര്‍ഡര്‍ ചെയ്യാം. ഫുഡ് ഡെലിവറി മന്ദഗതിയിലായ സാഹചര്യത്തില്‍ വലിയ വിപണി വിഹിതം നേടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. ഫോണ്‍പേയുടെ ഉടമസ്ഥതയിലുള്ള പിന്‍കോഡില്‍ എന്ന ആപ്പില്‍ പ്രചോദനമുള്‍ക്കൊണ്ടാണ് പുതിയ അപ്‌ഡേറ്റ്.

പുതിയ അപ്ഡേറ്റ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് വിവിധ റസ്റ്റോറന്റുകളില്‍ നിന്ന് നാല് കാര്‍ട്ടുകള്‍ വരെ ക്രിയേറ്റ് ചെയ്യാനും ഓര്‍ഡര്‍ ചെയ്യാനുമാകും. ഒരു കാര്‍ട്ടില്‍ നിന്ന് ഒരു ഓര്‍ഡര്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്ത കാര്‍ട്ടിലെത്തി ഓര്‍ഡര്‍ നല്കാം. ഫോണ്‍പേ സിഇഒ സമീര്‍ നിഗം പിന്‍കോഡിന്റെ ലോഞ്ച് വേളയില്‍ മള്‍ട്ടി-കാര്‍ട്ട് ഫീച്ചറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പറഞ്ഞിരുന്നു. ഇത് ഷോപ്പിംഗ് അനുഭവവും വില്പനയും വര്‍ധിപ്പിക്കാനും സഹായിക്കും. സമാന രീതിയിലേക്കാണ് സൊമാറ്റോയും ചുവട് മാറ്റുന്നത്.

Top