ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത; ഇന്ത്യന്‍ ലേകകപ്പ് ടീം പ്രഖ്യാപനം തത്സമയം കാണാം

ക്രിക്കറ്റ് പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഈ വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം തത്സമയം കാണാം. ഏപ്രില്‍ പതിനഞ്ചാം തീയതി വൈകിട്ട് 3.30 ന് നടക്കുന്ന ലോകകപ്പ് ടീം പ്രഖ്യാപനം ടെലിവിഷനിലൂടെ തത്സമയം കാണാനുള്ള അവസരമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി ചാനലുകളിലൂടെയാവും ലോകകപ്പ് ടീം പ്രഖ്യാപനത്തിന്റെ പത്ര സമ്മേളനം ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നിലെത്തുക. ടീം പ്രഖ്യാപനത്തിന് ശേഷം ടീമിന്റെ ശക്തി ദൗര്‍ബല്യങ്ങളും ലോകകപ്പ് സാധ്യതകളും വിലയിരുത്തുന്ന പ്രത്യേക പരിപാടിയും സ്റ്റാര്‍ സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്യും.

കഴിഞ്ഞ ദിവസമാണ് ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഏപ്രില്‍ പതിനഞ്ചാം തീയതി പ്രഖ്യാപിക്കുമെന്ന് ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്
അറിയിച്ചത്.

Top