യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഇന്നു ദു:ഖവെള്ളി ആചരിക്കുന്നു

good friday

കൊച്ചി: ലോകജനതയുടെ പാപ പരിഹാരത്തിനായി യേശുക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്റെ ഓര്‍മയില്‍ ക്രൈസ്തവര്‍ ഇന്നു ദു:ഖവെള്ളി ആചരിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകളും പ്രത്യേക പ്രാര്‍ഥനകളും നടക്കും. കുരിശുമരണത്തിന്റെ സ്മരണകള്‍ പുതുക്കി കുരിശിന്റെ വഴി, പ്രദക്ഷിണം, പ്രത്യേക തിരുക്കര്‍മങ്ങള്‍ എന്നിവ വെള്ളിയാഴ്ച ദേവാലയങ്ങളില്‍ നടക്കും.

രാവിലെ മുതല്‍ വൈകുന്നേരംവരെ നീളുന്നതാണ് പ്രാര്‍ഥനചടങ്ങുകള്‍. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും ഇതിനുശേഷമുള്ള കുരിശുമരണത്തിന്റെയും ഓര്‍മകളാണ് ദുഃഖവെള്ളിയില്‍ നിറയുന്നത്. മലയാറ്റൂര്‍ അടക്കം പ്രധാന കുരിശുമലകളില്‍ വിശ്വാസികള്‍ കുരിശുമല കയറ്റം നടത്തും.

പെസഹ ദിനത്തില്‍ ഇന്നലെ ദേവാലയങ്ങളില്‍ ഇന്നലെ കാല്‍കഴുകല്‍ ശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും നടന്നു. പെസഹാ അപ്പം മുറിച്ചു.

യാക്കോബായ സുറിയാനി സഭാധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ കരിമുകള്‍ ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചു.

Top