യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മകളുമായി ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളിയാഴ്ച ആചരിക്കുന്നു

good friday

തിരുവനന്തപുരം : യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മകളുമായി ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളിയാഴ്ച ആചരിക്കുന്നു. ക്രിസ്തുവിന്റെ കാല്‍വരി യാത്രയും പീഡാനുഭവവും കുരിശുമരണവും ഓര്‍മ്മിച്ചാണ് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ദു:ഖവെള്ളി ആചരിക്കുന്നത്.

യേശുവിന്റെ മൃതദേഹത്തിന്റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ ചടങ്ങ് ദുഃഖ വെള്ളിയുടെ ഭാഗമായി ഇന്ന് പള്ളികളില്‍ നടക്കും. രാത്രി കല്ലറയില്‍ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയില്‍ അടച്ചശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ അവസാനിക്കുക.

സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടാകും. തിരുവനന്തപുരത്ത് വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി നടക്കും. സംസ്ഥാനത്തെ പ്രധാന ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരില്‍ ഇന്ന് വിശ്വാസികള്‍ മല ചവിട്ടും. മറ്റന്നാളാണ് ആണ് ഈസ്റ്റര്‍.

അശാന്തി സൃഷ്ടിക്കുക പിശാചിന്റെ ജോലിയാണാണെന്നും മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നുവെന്നും കര്‍ദ്ദിനാള്‍ മാര്‍ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. ആരവ ഗാനങ്ങള്‍ക്കിടയില്‍ സങ്കീര്‍ത്തന ഗീതങ്ങള്‍ നിലച്ചുപോകരുതെന്നും കര്‍ദ്ദിന്‍ മാര്‍ക്ലീമിസ് കാതോലിക്ക ബാവ വ്യക്തമാക്കി.

Top