സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 760 രൂപ കൂടി

കൊച്ചി: സ്വര്‍ണ വിലയില്‍ വന്‍ വര്‍ദ്ധനവ്. പവന് 760 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 95 രൂപയും ഉയര്‍ന്നു. ഇതോടെ പവന് 32,000 രൂപയും ഗ്രാമിന് 4,000 രൂപയും ആയി.

ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില വര്‍ദ്ധിക്കുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 960 രൂപയാണ് കൂടിയത്.

Top