സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്; 1,000 രൂപ കുറഞ്ഞ് പവന് 29,600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. വിപണിയില്‍ ഇന്ന് രണ്ട് തവണയായി പവന് 1,000 രൂപയാണ് കുറഞ്ഞത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ പവന് 800 രൂപയാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം 200 രൂപയും കുറഞ്ഞു.

പവന് ഇന്നത്തെ വില 29,600 രൂപയാണ്. ഗ്രാമിന് 125 രൂപ രണ്ട് തവണയായി കുറഞ്ഞ് 3,700 രൂപയിലെത്തുകയും ചെയ്തു. മാര്‍ച്ച് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

Top