കുത്തനെ ഉയര്‍ന്ന് സ്വര്‍ണ വില; പവന് 280 രൂപ കൂടി 30,680 രൂപയില്‍ എത്തി

gold

സ്വര്‍ണവില റെക്കോര്‍ഡില്‍. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. പവന് 30,680 രൂപയും ഗ്രാമിന് 3835 രൂപയുമാണ് വര്‍ദ്ധിച്ചത്.

ഇന്നലെ ആഭ്യന്തര വിപണിയില്‍ പവന് 30,400 രൂപയിലും ഗ്രാമിന് 3,800 രൂപയിലുമാണ് വ്യാപാരം നടന്നത്.

ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു സ്വര്‍ണ വില. എന്നാല്‍ ഒന്നരമാസംകൊണ്ട് 1,680 രൂപയാണ് സര്‍ണത്തിന് വര്‍ധിച്ചത്. അതേസമയം ശനിയാഴ്ച പവന് 30,480 എന്ന സര്‍വകാല റിക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു.

വിലവര്‍ധനയുടെ പ്രധാന കാരണം കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ കാര്യമായി ബാധിക്കുമെന്ന ആശങ്കയാണ്. അന്തര്‍ദേശീയ വിപണിയില്‍ ഔണ്‍സിന് 1,601.77 ഡോളര്‍നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Top