സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 28,320 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 28,320 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,540രൂപയാണ് വില.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.

സെപ്റ്റംബര്‍ ആറിന്‌ പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്‌ .

Top