രജനികാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് ആദരം

മിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ക്രിക്കറ്റ് പ്രേമം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാറുണ്ട്. ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ പതിവായി പ്രത്യക്ഷപ്പെടാറുള്ള രജനി, 2011ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ നേടിയ ഗംഭീര വിജയത്തിനും സാക്ഷ്യം വഹിച്ചിരുന്നു. ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ഇന്ത്യയില്‍ നടക്കാനിരിക്കെ, സൂപ്പര്‍സ്റ്റാറിന് ഗോള്‍ഡന്‍ ടിക്കറ്റ് സമ്മാനിച്ചിരിക്കുകയാണ് ബിസിസിഐ.

സിനിമയ്ക്കപ്പുറമുള്ള പ്രതിഭാസം. ബിസിസിഐ സെക്രട്ടറി ജയ് ഷാ സിനിമാറ്റിക് ബ്രില്യന്‍സിന്റെ ആള്‍രൂപമായ രജനികാന്തിന് ഗോള്‍ഡന്‍ ടിക്കറ്റ് സമ്മാനിച്ചു. ഭാഷയ്ക്കും സംസ്‌കാരത്തിനും അതീതമായി ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച ഇതിഹാസ നടന്‍. തലൈവര്‍ 2023ലെ ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ഞങ്ങളുടെ വിശിഷ്ടാതിഥിയായി പങ്കെടുക്കും.ഗ്രൗണ്ട് സീറോ മുതല്‍ എല്ലാ മത്സരങ്ങള്‍ക്കും പ്രവേശനം ലഭിക്കുമെന്നതാണ് ഗോള്‍ഡന്‍ ടിക്കറ്റുകളുടെ പ്രത്യേകത. ചൊവ്വാഴ്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരിട്ടെത്തിയാണ് രജനികാന്തിന് ടിക്കറ്റ് സമ്മാനിച്ചത്.

ഓസ്‌ട്രേലിയക്കെതിരെയാണ് ചെന്നൈയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ഗെയിം നേരിട്ട് കാണാന്‍ രജനികാന്ത് സ്റ്റേഡിയത്തിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അമിതാബ് ബച്ചന്‍ എന്നിവരാണ് ഗോള്‍ഡന്‍ ടിക്കറ്റ് സ്വീകരിച്ച മറ്റു സെലിബ്രിറ്റികള്‍. ഒക്‌റ്റോബര്‍ 5നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.

Top