ഗോള്‍ഡന്‍ സ്ട്രൈപ്സ് ഓഫറുമായി ജാവ ബൈക്കുകള്‍ വിപണിയില്‍

പ്രശസ്തമായ ചെക്കോസ്ലാവാക്യന്‍ ഇരുചക്ര ബ്രാന്‍ഡ് ജാവ 2018-ന്റെ അവസാനത്തോടെയാണ് മഹിന്ദ്രയുടെ നേതൃത്വത്തില്‍ ക്ലാസിക് ലെജന്‍ഡ്സ് എന്ന പുതിയ കമ്പനിയ്ക്ക് കീഴില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. സ്റ്റാന്‍ഡേര്‍ഡ് ജാവ, ജാവ ഫോര്‍ട്ടി റ്റു എന്നിങ്ങനെ രണ്ട് ബൈക്കുകളുടെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ജാവ 2019-ല്‍ കസ്റ്റം ബോബര്‍ മോഡലായ പെരാക്കിനെയും വിപണിയിലെത്തിച്ചു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കഴിഞ്ഞ മാസം ഫോര്‍ട്ടി റ്റുവിന് കാര്യമായ മെയ്ക്ക് ഓവര്‍ നല്‍കി ജാവ. അലോയ് വീലുകള്‍, ട്യൂബ്-ലെസ്സ് ടയറുകളുമൊക്കെയായി പരിഷ്‌കരിച്ച 2021 ഫോര്‍ട്ടി റ്റുവിന് ഇപ്പോള്‍ മോഡേണ്‍ ലുക്കാണ്.

അതെ സമയം 2021 ഫോര്‍ട്ടി റ്റുവിന്റെ വരവോടെ സ്റ്റാന്‍ഡേര്‍ഡ് ജാവ, മുന്‍പ് വില്പനക്കെത്തിയ ഫോര്‍ട്ടി റ്റു   മോഡലുകളുടെ ഗ്ലാമര്‍ വര്‍ധിപ്പിക്കാന്‍ ജാവ ഗോള്‍ഡന്‍ സ്ട്രൈപ്സ് ഓഫര്‍ അവതരിപ്പിച്ചു. ഈ മാസം 31 വരെ കാലാവധിയുള്ള പുത്തന്‍ ഓഫറില്‍ അലോയ് വീലുകള്‍, ട്യൂബ്-ലെസ്സ് ടയറുകള്‍, ബാര്‍ ഏന്‍ഡ് മിററുകള്‍ എന്നിവ വിലക്കുറവില്‍ വാങ്ങാനുള്ള അവസരമാണ് ഒരുക്കുന്നത്. 14,500 രൂപ വിലവരുന്ന ഈ അക്സെസ്സറികള്‍ 7,999 രൂപയ്ക്ക് ഗോള്‍ഡന്‍ സ്ട്രൈപ്സ് ഓഫറില്‍ വാങ്ങാം.

Top