Golden park hotel kolkata fire ; two died

കൊല്‍ക്കത്ത: കൊല്‍ക്കത്ത നഗരത്തിലെ ഗോള്‍ഡന്‍ പാര്‍ക്ക് ഹോട്ടലില്‍ തീപിടുത്തം.

രണ്ടു പേര്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ എസ്എസ്‌കെഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹോട്ടലിലെ അടുക്കളയിലായിരുന്നു ആദ്യം തീ പടര്‍ന്നത്.

31 പേരെ ഹോട്ടലില്‍നിന്നു രക്ഷപ്പെടുത്തിയതായി അഗ്‌നിശമനസേന അറിയിച്ചു. തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതര്‍ അറിയിച്ചു. അപകടകാരണം അറിവായിട്ടില്ല.

Top