ലോസ് ആഞ്ജലീസ്: ഗോൾഡൻ ഗ്ലോബ്സ് 2022 പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുള്ള പുരസ്കാരം പവർ ഓഫ് ദ ഡോഗ് സ്വന്തമാക്കി. ചിത്രത്തിന്റെ സംവിധായിക ജെയിൻ കാംപ്യനാണ് മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടിയത്. അതേ ചിത്രത്തിലെ അഭിനയത്തിന് നടൻ കോഡി സ്മിത്ത്-മക്ഫീയാണ് മികച്ച സഹനടൻ. കിംങ് റിച്ചാർഡിലെ അഭിനയത്തിന് വിൽസ്മിത്ത് മികച്ച നടനുള്ള (ഡ്രാമ) പുരസ്കാരം നേടി. നികോൾ കിഡ്മാനാണ് മികച്ച നടി (ഡ്രാമ). ഇത് അഞ്ചാം തവണയാണ് നികോൾ കിഡ്മാൻ ഗോൾഡൻ ഗ്ലോബ് നേടുന്നത്.