മികച്ച നടനുള്ള ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം സ്വന്തമാക്കി യാക്വിം ഫീനിക്‌സ്

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി യാക്വിം ഫീനിക്‌സ്. ജോക്കര്‍ സിനിമയിലെ അഭിനയത്തിനാണ് പുരസ്‌കാരം.

അതേസമയം, മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡ് മികച്ച ചിത്രമായി തിരഞ്ഞെുക്കപ്പെട്ടു. ഇതേ സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം ബ്രാഡ് പിറ്റ് സ്വന്തമാക്കി.

സാം മെന്‍ഡസ് സംവിധാനം ചെയ്ത 1917 മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടു. എച്ച് ബി ഒയുടെ ചെര്‍നോബിലാണ് മികച്ച ടെലിവിഷന്‍ സീരീസ്.

Top