78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു; ചാഡ്വിക് ബോസ്മാന്‍ മികച്ച നടന്‍

78-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരി മൂന്നിനാണ് അവാര്‍ഡിന് അര്‍ഹരായവരുടെ നോമിനേഷനുകള്‍ അനൗണ്‍സ് ചെയ്തത്. ശേഷം ഫെബ്രുവരി 28 നാണ് (ഇന്ത്യയില്‍ മാര്‍ച്ച് 1 നും). പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടത്.

ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന്‍ ചാഡ്വിക് ബോസ്മാനെ തിരഞ്ഞെടുത്തു. മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഐ ഡോണ്ട് കെയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്ക് സ്വന്തമാക്കി. ടെലിവിഷന്‍ വിഭാഗത്തില്‍ ദി ക്രൗണ്‍ നാല് പുരസ്‌കാരങ്ങള്‍ നേടി. മികച്ച സീരീസ്, മികച്ച നടി, മികച്ച നടന്‍, മികച്ച സഹനടി എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

മികച്ച ചിത്രം (ഡ്രാമ)- നൊമാദ്‌ലാന്‍ഡ്
മികച്ച ചിത്രം (മ്യൂസിക്കല്‍/ കോമഡി)- ബൊരാത് സബ്‌സീക്വന്റ് മൂവീ ഫിലിം
മികച്ച നടന്‍ (ഡ്രാമ)- ചാഡ്വിക് ബോസ്മാന്‍ (മരണാനന്തര പുരസ്‌കാരം, ചിത്രം- മാ റൈനീസ് ബ്ലാക്ക് ബോട്ടം)
മികച്ച നടി (ഡ്രാമ)- ആഡ്രാ ഡേ ( ദി യൂണൈറ്റഡ് സ്റ്റേറ്റസ് വേഴ്‌സസ് ബില്ലി ഹോളിഡേ
മികച്ച നടി (മ്യൂസിക്കല്‍/ കോമഡി വിഭാഗം)- റോസ്മുണ്ട് പൈക്ക് (ഐ കെയര്‍ എ ലോട്ട്)
മികച്ച നടന്‍ മ്യൂസിക്കല്‍/ കോമഡി വിഭാഗം)- സാച്ച ബാറോണ്‍ കൊഹന്‍ (ബാരാത് സബ്‌സീക്വന്റ് മൂവീ ഫിലിം)
മികച്ച സംവിധായകന്‍- ചോലെ സാവോ (നൊമാദ്‌ലാന്‍ഡ്)
മികച്ച സഹനടി- ജോടി ഫോസ്റ്റര്‍ (ദ മൗറീഷ്യന്‍)
മികച്ച സഹനടന്‍- ഡാനിയേല്‍ കലുയ്യ (ജൂഡാസ് ആന്റ ദ ബ്ലാക്ക് മിശിഹ)
മികച്ച തിരക്കഥകൃത്ത്- ആരോണ്‍ സോര്‍ക്കിന്‍ (ദ ട്രയല്‍ ഓഫ് ദി ഷിക്കാഗോ)
മികച്ച വിദേശ ചിത്രം- മിനാരി (അമേരിക്ക)
മികച്ച ആനിമേറ്റഡ് ഫീച്ചര്‍ ചിത്രം- സോള്‍
മികച്ച ഓറിജിനല്‍ സ്‌കോര്‍-സോള്‍
മികച്ച ഓറിജിനല്‍ സോങ്- സീന്‍ (ദ ലൈഫ് അഹെഡ്)

Top