അമേരിക്കയിലെ ഗള്‍ഫ് ഓഫ് അലാസ്‌കയില്‍ കടലിനടിയില്‍ ‘സ്വര്‍ണ്ണ മുട്ട’

അമേരിക്ക: അമേരിക്കയിലെ ഗള്‍ഫ് ഓഫ് അലാസ്‌കയില്‍ കടലിനടിയില്‍ സ്വര്‍ണ നിറത്തില്‍ മുട്ടയുടെ ആകൃതിയിലുള്ള വസ്തു കണ്ടെത്തി. എന്‍.ഒ.എ.എ ഓഷ്യന്‍ എക്സ്പ്ലോറേഷന്‍ ഗവേഷകരാണ് കടലിനടിയിലെ ഗവേഷണത്തിനിടെ ‘സ്വര്‍ണ്ണ മുട്ട’ കണ്ടെത്തിയത്. തിരിച്ചറിയപ്പെടാത്ത ഈ വസ്തുവിനെ ‘മഞ്ഞ തൊപ്പി’ എന്നാണ് ഗവേഷകര്‍ ആദ്യം വിശേഷിപ്പിച്ചിരുന്നത്. പിന്നീട് ‘സ്വര്‍ണ്ണ മുട്ട’ അല്ലെങ്കില്‍ ‘സ്വര്‍ണ്ണ ഭ്രമണം’ എന്ന് പേരിട്ടു.

10 സെന്റീമീറ്ററില്‍ വ്യാസമുള്ള സ്വര്‍ണ്ണ മുട്ട പാറയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അവസ്ഥയിലാണ് കണ്ടെത്തിയത്. ഇതിന്റെ അടിഭാഗത്തായി ചെറിയ ദ്വാരമുള്ളതായും ഓഷ്യന്‍ എക്‌സ്‌പ്ലോറേഷനിലെ പര്യവേഷണ കോര്‍ഡിനേറ്റര്‍ സാം കാന്‍ഡിയോ പറഞ്ഞു.’സ്വര്‍ണമുട്ട’ ശേഖരിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞെങ്കിലും, അത് എവിടെ നിന്നെത്തിയെന്നത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം എന്താണെന്ന് തിരിച്ചറിയാന്‍ കൂടുതല്‍ പരിശോധനകളും പരീക്ഷണങ്ങളും നടത്തണമെന്നും കാന്‍ഡിയോ ബ്ലോഗില്‍ പറഞ്ഞു. സ്വര്‍ണമുട്ടയുടെ രഹസ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.

Top