20 കിലോ സ്വര്‍ണ്ണവുമായി ഗോള്‍ഡന്‍ ബാബ കന്‍വാര്‍ യാത്രക്ക് തയാറായി

ഹരിദ്വാര്‍: ഗോള്‍ഡന്‍ ബാബ എന്ന സുധീര്‍ കുമാര്‍ മക്കഡ് ഇത്തവണത്തെ കന്‍വാര്‍ യാത്രക്ക് 20 കിലോ സ്വര്‍ണ്ണം അണിഞ്ഞാണ് പങ്കെടുക്കുക. ഇരുപത്തിയഞ്ചാം തവണയാണ് ബാബ യാത്രയില്‍ പങ്കെടുക്കുന്നത്. ശിവഭക്ത തീര്‍ത്ഥാടകരുടെ യാത്രയാണ് കന്‍വാര്‍ യാത്ര.ഹരിദ്വാര്‍,ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളിേലക്കാണ് യാത്ര നടത്തുന്നത്.

0a4id2rc_golden-baba_625x300_01_August_18

സ്വര്‍ണ്ണത്തോടും ആഡംബര വാഹനങ്ങളോടും ഉള്ള തന്റെ ഭ്രമം ഒരിക്കലും അവസാനിക്കില്ലെന്നും എന്റെ മരണ ശേഷം ഞാന്‍ ഇഷ്ടപ്പെടുന്ന അനുയായിക്ക് അത് നല്‍കുമെന്നും ബാബ പറഞ്ഞു. ആഡംബര വാഹനത്തിലാണ് ബാബ യാത്രയില്‍ പങ്കെടുക്കുക എന്നാണ് വാര്‍ത്തകള്‍.

ഓരോ യാത്രയില്‍ പങ്കെടുക്കുമ്പോഴും ബാബയുടെ സ്വര്‍ണ്ണത്തിലും വര്‍ധനവ് ഉണ്ടായിരുന്നു. 2016 ല്‍ 12 കിലോ സ്വര്‍ണ്ണമായിരുന്നു ബാബ അണിഞ്ഞിരുന്നത്.

Top