നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് മൂന്ന് കേസുകളിലായി ഒരു കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി.

രണ്ടരക്കിലോ സ്വര്‍ണ്ണം ഇന്റര്‍നാഷണല്‍ അറൈവല്‍ ലേഡീസ് ടോയ്ലറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇന്ന് പുലര്‍ച്ചേ കണ്ടെത്തിയത്.

ഇത്തിഹാദ് വിമാനത്തില്‍ അബുദാബിയില്‍ നിന്ന് വന്ന പാലക്കാട് സ്വദേശിയില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം പാസ്ത മേക്കറില്‍ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാല്‍ കിലോ സ്വര്‍ണ്ണം തൊടുപുഴ സ്വദേശിയില്‍നിന്നും പിടിച്ചു.

Top