വിമാനത്താവളത്തില്‍ നിന്ന് 60 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

ഹൈദരാബാദ്: ഷംഷാബാദ് വിമാനത്താവളത്തില്‍ നിന്ന് 60 ലക്ഷം വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. സംഭവത്തില്‍ ഹൈദരാബാദ് കസ്റ്റംസ് കേസെടുത്തു. 1.2 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെടുത്തത്.

ദുബായില്‍ നിന്ന് കടത്തിയ വിദേശ സ്വര്‍ണം വാഷ്റൂമില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Top