കരിപ്പൂര്‍ വിമാനത്താവളത്തില്‍ 32 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 776 ഗ്രാം സ്വര്‍ണം പിടികൂടി. മലപ്പുറം സ്വദേശി അബ്ദുല്‍സലാമില്‍ നിന്നാണ് ക്യാപ്സ്യൂള്‍ രൂപത്തിലുള്ള സ്വര്‍ണം പിടികൂടിയത്.

ഷാര്‍ജയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയതായിരുന്നു പ്രതി. പൊതുവിപണിയില്‍ 32 ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

 

Top