വിമാനത്താവളത്തില്‍ നിന്ന് 18.75 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ നിന്നും 18.75 ലക്ഷം രൂപ വിലമതിക്കുന്ന 405 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. കാസര്‍കോട് സ്വദേശി മൊയ്ദീന്‍ കുഞ്ചി (48), മിശ്രി നസീമുല്ല ഗാനി (44) എന്നിവരാണ് കസ്റ്റംസ് പിടിയിലായി.

മിശ്രി ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ വഴിയും മൊയ്ദീന്‍ സ്പൈസ് ജെറ്റ് വഴിയുമാണ് മംഗളൂരുവിലെത്തിയത്. തുടര്‍ന്ന് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്നും സ്വര്‍ണം പിടിച്ചെടുക്കുകയായിരുന്നു. വായിക്കുള്ളിലും ഷൂസിനുള്ളിലും വച്ചാണ് പ്രതികള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

 

Top