കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 1.53 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 1.53 കോടിയുടെ സ്വര്‍ണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.

വടകര സ്വദേശി അബ്ദുള്‍ ശരീഫിന്റെ കൈയില്‍ നിന്ന് 2647 ഗ്രാമും മലപ്പുറം സ്വദേശി നാഷിദ് അലിയുടെ കയ്യില്‍ നിന്ന് 687 ഗ്രാം സ്വര്‍ണവും പിടികൂടി.

മലാശയത്തിലൂടെ കടത്താന്‍ ഉപയോഗിച്ച സംഘമാണ് നാഷിദ് അലിയുടെ കൈയില്‍ നിന്നും പിടികൂടിയത്.

 

Top