കരിപ്പൂരില്‍ ഒന്നര കോടിയുടെ സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നര കോടിയുടെ സ്വർണം പിടികൂടി. ദുബായിൽ നിന്നും എത്തിയ രണ്ട് പേരിൽ നിന്നായാണ് മൂന്ന് കിലോഗ്രാം സ്വർണ്ണം പിടികൂടിയത്. രാവിലെ ഇൻഡിഗോ വിമാനത്തിലാണ് ഇവർ വന്നത്. മലപ്പുറം സ്വദേശി ഫഹദിൽ നിന്ന് 1168 ഗ്രാം സ്വർണ്ണ മിശ്രിതവും കണ്ണൂർ സ്വദേശി റമീസിൽ നിന്ന് മിക്സിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ 86 ഗ്രാം സ്വർണ്ണവുമാണ് പിടികൂടിയത്. രണ്ട് പേരേയും കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

Top