എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. 30 ലക്ഷം രൂപ വില മതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.

സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് വന്ന മലപ്പുറം പുന്നക്കാട് സ്വദേശി അന്‍വര്‍ സാദത്തില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

എമര്‍ജന്‍സി ലാമ്പിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 800 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.

Top