ആരാധകരെ വശീകരിക്കുന്ന രംഗങ്ങളുമായി ‘ഗോള്‍ഡി’ന്റെ ട്രെയിലര്‍

gold

ന്യൂഡല്‍ഹി: ആരാധകരെ വശീകരിക്കുന്ന രംഗങ്ങളുമായി ഗോള്‍ഡിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തിലെ നായകന്‍ അക്ഷയ്കുമാറാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ട്രെയിലര്‍ പങ്കുവെച്ചത്. ശക്തമായ ദൃശ്യങ്ങള്‍, പശ്ചാത്തല സ്‌കോറുകള്‍ എന്നിവയുടെയെല്ലാം മിശ്രിതം ട്രെയിലര്‍ കാണാം.

ബ്രിട്ടീഷ് ഇന്ത്യയ്ക്കു കീഴിലുള്ള വിജയികള്‍, സ്വതന്ത്ര ഇന്ത്യക്ക് കീഴിലുള്ള ഇതിഹാസങ്ങള്‍, ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലാവധി എന്നാണ് ട്രെയിലറിന് കീഴില്‍ അക്ഷയ് എഴുതിയത്.

തപന്‍ദാസ് എന്ന ഹോക്കി കളിക്കാരന്റെ യാത്രയാണ് ഗോള്‍ഡ് എന്ന ചിത്രം. 1948 ആഗസ്റ്റ് 12 ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഒളിമ്പിക് ഗോള്‍ഡ് മെഡല്‍ നേടിയതുമായി ബന്ധപ്പെട്ട കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഇന്ത്യയുടെ ആദ്യ ഗോള്‍ഡ് മെഡലിന്റെ 70ആം വാര്‍ഷികം ആഘോഷിക്കുന്ന സ്വാതന്ത്ര ദിനത്തിലാണ് അക്ഷയ് ചിത്രം ഗോള്‍ഡിന്റെ റിലീസിങ്. ഗോള്‍ഡ് ഒരു ഹിസ്‌റ്റോറിക്കല്‍ സ്‌പോര്‍ട്‌സ് ചിത്രമാണ്. റീമാ കാഗ്ട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അക്ഷയ് കുമാര്‍, കുണാല്‍ കപൂര്‍, മൗനി റോയി വിനീത് കുമാര്‍ സിംഗ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.

എക്‌സല്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ റിതേഷ് ,ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം ആഗസ്റ്റ് 15 ന് തിയേറ്ററുകളില്‍ എത്തും.

Top