കൊച്ചിയിൽ വൻ സ്വർണ്ണ കവർച്ച ; നഷ്ടമായത് 25 കിലോ സ്വർണ്ണം

കൊച്ചി : കൊച്ചിയിൽ വൻ സ്വർണ്ണ കവർച്ച. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ഇടയാറിലെ സ്ഥാപനത്തിലേക്ക് ശുദ്ധീകരിക്കാനായി കാറില്‍ കൊണ്ടുവന്ന 25 കിലോ സ്വർണമാണ് കവർന്നത്. ബൈക്കിലെത്തിയ രണ്ടു പേരാണ് കവർച്ച നടത്തിയത്. ആറു കോടി രൂപയുടെ സ്വർണ്ണമാണ് നഷ്ടമായത്.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് മോഷ്ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു .

Top