തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അറുപത് ലക്ഷം രൂപയുടെ സ്വര്‍ണവേട്ട; തൃശൂര്‍ സ്വദേശി പിടിയില്‍

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അറുപത് ലക്ഷം രൂപയുടെ സ്വര്‍ണവേട്ട. സംഭവവുമായി ബന്ധപ്പെട്ട് തൃശൂര്‍ സ്വദേശി ബിജുവിനെ റെയില്‍വേ പോലീസ് പിടികൂടി.

ജയന്തി എക്സ്പ്രസില്‍ ബാഗിലും പെട്ടിയിലുമായാണ് ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്. തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറികളില്‍ നല്‍കുവാന്‍ തൃശൂരില്‍ നിന്നുമാണ് സ്വര്‍ണമെത്തിച്ചതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. റെയില്‍വേ സിഐ ആസാദ് അബ്ദുള്‍ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Top