സ്വര്‍ണ്ണക്കടത്ത്; സര്‍ക്കാര്‍ വ്യക്തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിജയരാഘവന്‍

പാലക്കാട്: സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ സര്‍ക്കാര്‍ വ്യക്തതയുള്ള സമീപനമാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. തെറ്റായ ഒരു പ്രവണതയ്ക്കും സന്ധി ചെയ്യില്ല. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഗൂഡാലോചന നടത്തുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.

തെറ്റായ പ്രചരണം നടത്താന്‍ മാധ്യമ ഗൂഡാലോചന നടക്കുന്നു. സിപിഎമ്മിനെ അക്രമിയ്ക്കുകയാണ് ലക്ഷ്യം. ദുരുദ്ദേശപരമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

 

Top