സ്വര്‍ണക്കടത്ത്; തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്ന് കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അടിയന്തരമായി തെളിവുകള്‍ ഹാജരാക്കണമെന്ന് എന്‍.ഐ.എ.യോട് ആവശ്യപ്പെട്ട് വിചാരണ കോടതി. അല്ലാത്തപക്ഷം പ്രതികള്‍ക്ക് ജാമ്യം നല്‍കേണ്ടി വരുമെന്നും കോടതി അറിയിച്ചു.

കേസിലെ ചില പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം. എഫ്.ഐ.ആറില്‍ പറയുന്ന കുറ്റങ്ങള്‍ക്ക് അനുബന്ധ തെളിവുകള്‍ അടിയന്തരമായി ഹാജരാക്കണം. ഇത് ഹാജരാക്കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് പരിഗണിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.

അതുപോലെ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ലാഭമുണ്ടാക്കിയവരെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും ഒരു പ്രത്യേക പട്ടിക നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Top