സ്വര്‍ണക്കടത്ത്; മൊഴിപകര്‍പ്പ് ആവശ്യപ്പെട്ട സ്വപ്‌നയുടെ ഹര്‍ജി തള്ളി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. ഹര്‍ജിക്കാരിക്ക് പകര്‍പ്പുകൊണ്ട് നിലവില്‍ കാര്യമില്ലെന്നും കേസ് വിചാരണ ഘട്ടത്തില്‍ എത്താത്തതിനാല്‍ മൊഴിപ്പകര്‍പ്പ് നല്‍കേണ്ടതില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ നിലപാടെടുത്തു. ഇത് അംഗീകരിച്ചാണ് കോടതി തീരുമാനം. നേരെത്തെ സെഷന്‍സ് കോടതിയും സ്വപ്നയുടെ ആവശ്യം തള്ളിയിരുന്നു.

അതേ സമയം സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും എന്‍ഫോഴ്‌മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യും. നാളെ തിരുവനന്തപുരത്തെ ജയിലെത്തിയാകും ചോദ്യം ചെയ്യല്‍.

Top