സ്വര്‍ണക്കടത്ത്; സ്വപ്‌നയുടെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥന്‍ വിവേകിന്റെ അപേക്ഷയിലാണ് നടപടി. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ സ്വപ്ന രഹസ്യമൊഴിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. രഹസ്യമൊഴി പരിശോധിച്ച ശേഷം നിര്‍ണായക ചോദ്യം ചെയ്യലുകള്‍ ഉണ്ടാവുമെന്ന് കസ്റ്റംസ് അറിയിച്ചു.

പ്രോസിക്യൂട്ടര്‍ മുഖേനയാണ് കസ്റ്റംസ് രഹസ്യമൊഴി പരിശോധിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പട്ടത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രഹസ്യമൊഴി നേരിട്ടാവശ്യപ്പെടാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സൂപ്രണ്ട് വിവേക് അപേക്ഷ നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രഹസ്യമൊഴിയുടെ പകര്‍പ്പ് കൈമാറുകയും ചെയ്തത്.

Top