സ്വര്‍ണ്ണക്കടത്ത്; സജേഷ് കസ്റ്റംസിനു മുമ്പില്‍ ഹാജരായി

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഡിവൈഎഫ്‌ഐ മുന്‍ മേഖലാ ഭാരവാഹി സി സജേഷ് കസ്റ്റംസിന് മുന്നില്‍ ഹാജരായി. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകാനായിരുന്നു നോട്ടീസ്. അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

അര്‍ജുന്‍ ഉപയോഗിച്ച കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെയും ഇടനിലനിരക്കാന്‍ മുഹമ്മദ് ഷഫീക്കിനെയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യും.

കള്ളക്കടത്തിനായി അര്‍ജുന്‍ ആയങ്കിക്ക് കീഴില്‍ യുവാക്കളുടെ വന്‍ സംഘം ഉണ്ടായിരുന്നു എന്നാണ് കസ്റ്റംസിന്റെ പ്രാഥമിക കണ്ടെത്തല്‍. അര്‍ജുന്‍ ആയങ്കിയെ ജൂലൈ 6 വരെയും മുഹമ്മദ് ഷഫീക്കിനെ ജൂലൈ 5 വരെയുമാണ് കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിട്ടത്.

 

Top