സ്വര്‍ണക്കടത്ത്; റബിന്‍സനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ എന്‍ഐഎ അറസ്റ്റിലായ റബിന്‍സ് ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. യുഎഇ നാട് കടത്തിയ റബിന്‍സിനെ ഇന്നലെ വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ പിടികൂടിയത്.

ദുബായ് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും ആസൂത്രകന്‍ ആണ് റബിന്‍സ് എന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. 2013 മുതല്‍ 2015-വരെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി 800 കിലോ സ്വര്‍ണം കടത്തിയ കേസില്‍ നേരത്തെ റബിന്‍സിനു പിഴയിട്ടിരുന്നു.

റബിന്‍സിനെ ചോദ്യം ചെയ്യുന്നതിലൂടെ കള്ളക്കടത്തിലെയും ഹവാല ഇടപാടിലെയും കൂടുതല്‍ പേരുടെ പങ്കാളിത്തം സംബന്ധിച്ച തളിവുകള്‍ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ.

Top