സര്‍ക്കാരിനെയും മന്ത്രിയെയും ആക്രമിക്കാന്‍ ഖുറാനെ കൂട്ടുപിടിക്കേണ്ടിയിരുന്നില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാരിനെയും മന്ത്രിയെയും ആക്രമിക്കുവാന്‍ വേണ്ടി ഖുറാനെ കൂട്ടുപിടിക്കേണ്ടിയിരുന്നില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍. ഖുറാനെ ഒരു വിവാദഗ്രന്ഥമാക്കി മാറ്റേണ്ട കാര്യമുണ്ടായിരുന്നില്ല. ഈ ഗ്രന്ഥത്തെ എന്തിനാണ് വിവാദത്തിലേക്ക് വലിച്ചിഴച്ചതെന്ന് മുസ്ലീം ലീഗും കോണ്‍ഗ്രസ്സും സ്വയം പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ഖുറാന്റെ മറവില്‍ സ്വര്‍ണ്ണക്കടത്ത് നടുക്കുന്നവെന്ന പേരില്‍ വിവാദമുണ്ടാക്കുവാന്‍ ശ്രമിച്ചത് ബിജെപിയും ആര്‍എസ്എസ്സുമാണ്. അതിന് അവര്‍ക്ക് പ്രത്യേക ലക്ഷ്യവുമുണ്ട്. ഇതിന് പിന്നാലെ യുഎഡിഎഫ് കണ്‍വീനര്‍ അടക്കമുള്ള നേതാക്കള്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നു. ഖുറാന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്ന് പിന്നീട് കോണ്‍ഗ്രസിന്റേയും മുസ്ലിംലീഗിന്റേയും നേതാക്കള്‍ പരസ്യമായി ആക്ഷേപിക്കുകയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി കെടി ജലീലിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഖുറാനെ ആയുധമാക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

യുഎഇ കോണ്‍സുലേറ്റില്‍ എത്തിയിട്ടുള്ള ഖുറാന്‍ സക്കാത്തായി നല്‍കുന്ന ഭക്ഷണ്യ കിറ്റിനൊപ്പം വിതരണം ചെയ്യാമോ എന്ന് കോണ്‍സുലേറ്റ് ജനറലാണ് ജലീലിനോട് ചോദിക്കുന്നത്. ജലീല്‍ സഹായിക്കുകയും ചെയ്തു. അതിനെ ഖുറാന്റെ മറവിലുള്ള സ്വര്‍ണക്കടത്തായി ആക്ഷേപിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top