സ്വര്‍ണക്കടത്ത്; സ്പീക്കര്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് പി.ടി തോമസ്

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ജയിലില്‍ പോകേണ്ടി വരുമെന്ന് പിടി തോമസ് എംഎല്‍എ. സ്പീക്കര്‍ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എ എം.ഉമ്മര്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു സംസാരിക്കുകയായിരുന്നു പി.ടി.തോമസ് എംഎല്‍എ.

സ്വര്‍ണക്കടത്ത് – ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട് സ്പീക്കറുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ഇതിനോടകം കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടുണ്ട്. സഭാ സമ്മേളനം കഴിഞ്ഞാല്‍ സ്പീക്കറേയും ചോദ്യം ചെയ്യുമെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top